ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.....2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കെ രാമദാസ്

പ്രസിഡൻ്റ്

ആർ അംബിക

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആർ കണ്ണദാസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജീഷ സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ രാജാമണി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മഹേഷ്കുമാർ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പല്ലശ്ശന ഗ്രാമപഞ്ചായത്ത്. പല്ലശ്ശന വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. 29.37 ചതുരശ്രകിലോമിറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് പുതുനഗരം, വടവന്നൂർ പഞ്ചായത്തുകൾ, തെക്ക് മേലാർക്കോട്, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകൾ, പടിഞ്ഞാറ് മേലാർക്കോട്, എരിമയൂർ, തേങ്കുറിശ്ശി പഞ്ചായത്തുകൾ, വടക്ക് എരിമയൂർ, കൊടുവായൂർ, പുതുനഗരം പഞ്ചായത്തുകൾ എന്നിവയാണ്. വിവരങ്ങള്‍വിശദാംശങ്ങള്‍വിവരങ്ങള്‍വിശദാംശങ്ങള്‍സംസ്ഥാനംകേരളംജില്ലപാലക്കാട്താലൂക്ക്ചിറ്റൂർബ്ലോക്ക്നെന്മാറവില്ലജ്പല്ലശ്ശനനിയമസഭ മണ്ഡലംനെന്മാറപാർലമെൻറ് മണ്ഡലംആലത്തൂർവിസ്തീർണ്ണം29.37 ച.കി.മീവാർഡുകളുടെ എണ്ണം17                                                     ജനസംഖ്യ വിവരങ്ങള്‍ (2011 ലെ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1756-57ൽ സാമൂതിരി തരൂർ സ്വരൂപത്തെ കീഴടക്കി നടുവട്ടം രൂപീകരിച്ചപ്പോൾ പല്ലശ്ശന അതിന്റെ ഭാഗമായിരുന്നു. കാക്കയൂരിലെ കോട്ടമലയെ ആസ്ഥാനമാക്കി കുറൂർ നമ്പിടി പല്ലശ്ശന ഭരിച്ചു. കുതിരവട്ടത്തുനായർ കുറൂർ നമ്പിടിയെ കൊന്നതിനെ തുടർന്ന് ജനങ്ങൾ കലാപത്തിനിറങ്ങി. സാമൂതിരി വേട്ടയ്ക്കൊരുമകൻ രൂപത്തിലുള്ള ശിവനെ പല്ലശ്ശനക്കാർക്ക് നൽകിയതായാണ് വിശ്വാസം. ഓണത്തല്ലും അവിട്ടത്തല്ലും പോലുള്ള ആചാരങ്ങൾ ഈ ചരിത്രത്തിന്റെ ഓർമ്മയായി തുടരുന്നു. പല്ലാവൂർ, പല്ലശ്ശന എന്നീ സ്ഥലനാമങ്ങൾ പല്ലവരുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടവും ഈ പ്രദേശത്തിലൂടെ നടന്നതായി പറയപ്പെടുന്നു. കൃഷിയായിരുന്നു പ്രധാന തൊഴിൽ; പാട്ടകൃഷിയും “കരിയും തുരുമ്പും കൊടുക്കൽ” രീതിയും നിലനിന്നിരുന്നു. ജാതിവ്യവസ്ഥ ശക്തമായിരുന്ന കാലത്ത് വിവേചനവും സാമൂഹിക അസമത്വവും വ്യാപകമായിരുന്നു. ഭൂപരിഷ്കരണവും സൗജന്യ വിദ്യാഭ്യാസവും പല്ലശ്ശനയുടെ സാമൂഹിക-സാംസ്കാരിക...

കൂടുതൽ വായിക്കുക