ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.....2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സ്ഥാപന ഘടന

ഭരണ സമിതി

ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും.

ഉദ്യോഗസ്ഥ വിഭാഗം

പഞ്ചായത്ത് സെക്രട്ടറി ആണ് കാര്യനിർവഹണത്തിന് നേതൃതം നൽകുന്നത്. സെക്രട്ടറിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. പഞ്ചായത്ത് നയങ്ങളും പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കുക എന്നതാണ് സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ, പൊതുമരാമത്ത് വിഭാഗം, ആരോഗ്യ വിഭാഗം, ഭരണ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളും പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ ഭരണനിർവ്വഹണം സർക്കാർ സെക്രട്ടേറിയറ്റ് തലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പാണ് നിർവഹിക്കുന്നത്, സംസ്ഥാന തലത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റ് വഴിയാണ് ഇവ നടപ്പിലാക്കുന്നത്, ജില്ലാ തലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നത്.